മത്സ്യബന്ധനത്തിനിടെ തോണിമറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

പയ്യന്നൂർ: മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. രാമന്തളി ഏറൻ പുഴയിൽ ബുധനാഴ്ച രാത്രി 11ഒാടെയാണ് അപകടം. രാമന്തളി കൊവ്വപ്പുറം സ്വദേശിയും പയ്യന്നൂർ കണ്ടോത്ത് താമസക്കാരനുമായ പണ്ടാരവളപ്പിൽ ഭാസ്കരനാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളി പുഞ്ചക്കാട് സ്വദേശി ബാലൻ നീന്തി രക്ഷപ്പെട്ടു. പതിവായി രാത്രികാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന ഇരുവരും ബുധനാഴ്ച രാത്രിയും ഏറൻ പുഴയിൽ എത്തുകയായിരുന്നു. പുഴയുടെ മധ്യത്തിൽ തോണിയിലിരുന്ന് മത്സ്യബന്ധനം നടത്തവെയാണ് പൊടുന്നനെ ശക്തമായ കാറ്റുണ്ടായത്. തോണി മറിയുകയും രണ്ടുപേരും പുഴയിൽ വീഴുകയും ചെയ്തു. ഇതിനിടയിൽ ബാലൻ നീന്തി കരക്കെത്തിയെങ്കിലും ഭാസ്കരൻ മുങ്ങിത്താഴുകയായിരുന്നു. ഭാസ്കരൻ നീന്തി രക്ഷപ്പെടുമെന്ന് കരുതി ബാലൻ ഏറെസമയം കരക്ക് കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഭാസ്കരൻ പുഴയിൽ മുങ്ങിയവിവരം നാട്ടുകാർ അറിയുന്നത് വ്യാഴാഴ്ച രാവിലെ ആേറാടെയാണ്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ഉടൻതന്നെ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. പയ്യന്നൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. രാമന്തളി കൊവ്വപ്പുറത്തെ പരേതരായ പുളുക്കൂൽ ദാമോദര​െൻറയും പണ്ടാരവളപ്പിൽ ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ: ബീന (കണ്ടോത്ത്). മക്കൾ: അക്ഷയ്, ആർഷ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ശശിധരൻ, വിജയൻ, ഭാർഗവി, സീത, പത്മനാഭൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.