പാമ്പറപ്പാൻ പാലം സംരക്ഷിക്കാൻ കേന്ദ്രസേന

കേളകം: തകർച്ചഭീഷണിയുള്ള പാമ്പറപ്പാൻ പാലത്തി​െൻറ തടസ്സങ്ങൾ നീക്കാൻ കേന്ദ്രസേനയെത്തി. അമ്പായത്തോട് വനത്തിലുണ്ടായ ഉരുൾ പൊട്ടലിൽ മണ്ണും വൻ മരങ്ങളും വന്നടിഞ്ഞതോടെയാണ് പാലം അപകടാവസ്ഥയിലായത്. മലവെള്ളപ്പാച്ചിലിൽ പാലത്തിൽ കുടുങ്ങിയ വലിയ മരങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകത്തി​െൻറ നേതൃത്വത്തിൽ നാട്ടുകാരും ഫയർഫോഴ്സും കേന്ദ്രസേനയും നീക്കംചെയ്തു. എന്നാൽ, മഴ കനത്തതോടെ പാലത്തിൽകൂടി വെള്ളം കുത്തിയൊഴുകിയതിനാൽ ഇടക്കുവെച്ച് പ്രവൃത്തി നിർത്തിവെക്കേണ്ടിവന്നു. മഴ കുറയുന്നതോടെ പ്രവൃത്തി തുടരുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.