കീഴല്ലൂർ ഷട്ടർ ഉയര്‍ത്താനായില്ല; പരിസരങ്ങളിൽ വെള്ളം കയറി

മട്ടന്നൂര്‍: കീഴല്ലൂര്‍ അണക്കെട്ടി​െൻറ ഷട്ടർ ഉയര്‍ത്താനാകാത്തതിനാല്‍ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറി. കീഴല്ലൂര്‍, പാലയോട്, വളയാല്‍, വേങ്ങാട്, ചാലുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. അണക്കെട്ടി​െൻറ ഷട്ടർ തുറക്കാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആകെയുള്ള ആറ് ഷട്ടറിൽ മൂന്നെണ്ണം മാത്രമാണ് തുറക്കാനായത്. കീഴല്ലൂരിലെ വയല്‍പ്രദേശമാകെ കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. വേങ്ങാട് ചാലേപ്പറപ്പില്‍ ജംഷീറാസില്‍ ജംഷീറി​െൻറ വീടും വെള്ളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.