പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പുല്ലൂക്കര, പെരിങ്ങത്തൂർ, കരിയാട്, മുക്കാളിക്കര, തോക്കോട്ട് വയൽ പെട്ടിപ്പാലം ഭാഗങ്ങളിൽ വെള്ളം കയറി. ഈ ഭാഗങ്ങളിൽ കൂടി കാൽനടപോലും ദുസ്സഹമായി. തോക്കോട്ട് വയൽവഴിയുള്ള വാഹന, കാൽനടയാത്ര നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കരിയാട് മുക്കാളിക്കരയിലെ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പുല്ലൂക്കരയിലെ നിർമാണത്തിലിരിക്കുന്ന എടക്കുടി അബ്ദുറഹ്മാെൻറ വീട് പൂർണമായും തകർന്നു. കരിയാട് ചോക്കണ്ടി ജമീലയുടെ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. ഒളവിലത്തെ മൈലാട്ട് ബാലെൻറ വീട് കനത്തമഴയെ തുടർന്ന് തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.