കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ആഗസ്റ്റ് 21വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ജി.ഡി.എൽ.ഡി പരീക്ഷകൾ ഒന്നും രണ്ടും സെമസ്റ്റർ പി.ജി.ഡി.എൽ.ഡി പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 10, 17 തീയതികളിൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ആഗസ്റ്റ് 20വരെ പിഴയില്ലാതെയും 160 രൂപ പിഴയോടെ ആഗസ്റ്റ് 23വരെയും അപേക്ഷ സമർപ്പിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനവും ടൈംടേബിളും സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷാഫലം 2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ബി.എ ടി.ടി.എം (െറഗുലർ/ സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ദീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോേട്ടാകോപ്പി എന്നിവക്ക് െസപ്റ്റംബർ നാലുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.