കൂത്തുപറമ്പ്: കനത്തമഴയിൽ കൂത്തുപറമ്പ് മേഖലയിലെ നിരവധി വീടുകൾക്ക് നാശം. വെള്ളം കയറിയും മഴയിൽ തകർന്നുമാണ് നാശമുണ്ടായത്. മൂര്യാട്ടെ മൈലിപ്പറമ്പിൽ ഷംസുദ്ദീെൻറ വീട് കാലവർഷത്തിൽ തകർന്നു. അപകടസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. മാങ്ങാട്ടിടം കണ്ടേരിയിലെ ഒ.കെ. റസിയയുടെ വീട് ബുധനാഴ്ച രാത്രി ശക്തമായ മഴയിൽ തകർന്നു. മൺകട്ട കൊണ്ട് നിർമിച്ച വീടിെൻറ അടുക്കളഭാഗം പൂർണമായും തകർന്നു. ഏത് സമയവും വീട് നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. കരേറ്റ പാലത്തിന് സമീപത്തെ ടി.കെ. പ്രതീഷിെൻറ വീട് അപകടാവസ്ഥയിലാണ്. വ്യാഴാഴ്ച പുലർച്ചയോടെ ഉണ്ടായ മഴയിൽ മതിൽ ഇടിഞ്ഞാണ് വീട് അപകടാവസ്ഥയിലായത്. മതിൽ ഇടിഞ്ഞ് സമീപത്തെ കെ.കെ. അച്യുതെൻറ വീടിനും കേടുപറ്റി. അപകടം നടന്ന വീടുകൾ മാങ്ങാട്ടിടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ. രാഗേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു. പ്രളയജലം ഒഴുകി എത്തിയതിനെ തുടർന്ന് കണ്ടംകുന്ന്, ആയിത്തറ, മെരുവമ്പായി, ചാമ്പാട്, ഊർപ്പള്ളി ഭാഗങ്ങളിലെ നിരവധി വീടുകൾക്കും നാശമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.