യൂത്ത് കോൺഗ്രസ് ദേശരക്ഷാബന്ധൻ പരിപാടിക്ക് തുടക്കം

കാടാച്ചിറ: യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ദേശരക്ഷാബന്ധൻ പരിപാടിക്ക് കാടാച്ചിറയിൽ തുടക്കമായി. മൂവർണരാഖി അണിഞ്ഞ പ്രവർത്തകർ ദേശരക്ഷാ പ്രതിജ്ഞയെടുത്തു. മുൻ എം.പി എ.പി. അബ്ദുല്ലക്കുട്ടി പരിപാടി ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് റിജിൻരാജ് അധ്യക്ഷതവഹിച്ചു. ആധ്യാത്മിക പ്രഭാഷകൻ പ്രവീൺ പനോന്നേരി, സിനിമ-സീരിയൽ താരം അനിലേഷ് ആർച്ച, യൂത്ത് കോൺഗ്രസ് ധർമടം ബ്ലോക്ക് പ്രസിഡൻറ് ഷമേജ് പെരളശ്ശേരി, വി.സി. ജിതീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.വി. ജയരാജൻ, ഇന്ദിര, ആലേഖ് തുടങ്ങിയവർ സംസാരിച്ചു. റിജിൽ മാക്കുറ്റി ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്ലബുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ദേശരക്ഷാബന്ധൻ ചടങ്ങ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.