വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം: യുവാവ്​ പിടിയിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അഴീക്കോട് വട്ടക്കണ്ടി കപ്പിക്കുണ്ടിലെ കെ. ഷനിലിനെയാണ് (25) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഒരാഴ്ചമുമ്പാണ് 17കാരിയായ പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് പിതാവ് െപാലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇയാൾ പെൺകുട്ടിയുമായി തിരിച്ചെത്തിയത്്. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.