വിദ്യാർഥിയുടെ മുങ്ങിമരണം: സംഘാടകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ജനകീയ വേദി

തലശ്ശേരി: കനത്ത മഴയെത്തുടർന്ന് ജാഗ്രതാനിർദേശം നിലനിൽക്കെ, ഉപജില്ലതല നീന്തൽ മത്സരം നടത്തി വിദ്യാർഥിയുടെ ജീവൻ കുരുതി കൊടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ജനകീയവേദി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രളയത്തെ തുടർന്ന് യൂനിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കുകയും പലയിടങ്ങളിലും വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തിരിക്കെ, നിറയെ വെള്ളമുള്ള തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിൽ കുട്ടികളുടെ നീന്തൽ മത്സരം നടത്തിയ സബ്ജില്ല സംഘാടക സമിതി ഭാരവാഹികൾക്കെതിരെയും പ്രതികൂല കാലാവസ്ഥയിൽ ഒരു മുൻകരുതലും സ്വീകരിക്കാതെ മത്സരത്തിന് ക്ഷേത്രച്ചിറ അനുവദിച്ച ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾക്കെതിരെയും കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇ. മനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. ചാത്തുക്കുട്ടി, എ. രവീന്ദ്രൻ, എടച്ചോളി ഗോവിന്ദൻ, പി.പി. മുരളീധരൻ, കെ.പി. ശാരദ, സി.എം. കുമാരൻ, ചിത്രൻ കണ്ടോത്ത്, ടി.കെ. ബിന്ദു, എ.പി. പുഷ്പജ, കെ.പി. അശോകൻ, കെ.സി. അനിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.