അമ്പാടി എൻറർപ്രൈസസ്​ ​തൊഴിലാളി പണിമുടക്ക്​ ഒത്തുതീർന്നു

കണ്ണൂർ: കണ്ണൂർ തോട്ടടയിലുള്ള അമ്പാടി എൻറർൈപ്രസസിലെ തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് തിരുവനന്തപുരം ലേബർ കമീഷണറുടെ കാര്യാലയത്തിൽ അഡീഷനൽ ലേബർ കമീഷണർ (ഐ.ആർ) എസ്. തുളസീധര​െൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. നിലവിൽ ഫാക്ടറിയിൽ ജോലി കൂടുതലുള്ള വിഭാഗങ്ങളിൽ ആഴ്ചയിൽ ആറ് ദിവസവും മറ്റു വിഭാഗങ്ങളിൽ അഞ്ചുദിവസവും തൊഴിൽ നൽകാമെന്ന് ഉടമകൾ സമ്മതിച്ചു. സ്ഥാപനത്തിലെ തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ പിന്നീട് ചർച്ചചെയ്യാനും തീരുമാനമായി. തൊഴിലാളികൾ വ്യാഴാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. ചർച്ചയിൽ കണ്ണൂർ ജില്ല ലേബർ ഓഫിസർ ടി.വി. സുരേന്ദ്രൻ, തൊഴിലുടമ പ്രതിനിധികളായ വിശ്വനാഥ് ഷേണായി, ഹരികുമാർ, സി. ഗോപാലകൃഷ്ണൻ എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ.വി. കുമാരൻ, പി. ശശീന്ദ്രൻ, എൻ.പി. രാജൻ, എൻ. രാഗേഷ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.