തൊഴിലുറപ്പ് തൊഴിലാളികളുടെ കലക്ടറേറ്റ് മാര്‍ച്ച്

കണ്ണൂര്‍: ഓണക്കാലത്ത് കുറഞ്ഞത് 2000 രൂപ ഉത്സവബത്ത അനുവദിക്കുക, തൊഴിലുറപ്പ് നിയമം ഉറപ്പുനല്‍കുന്ന 100 തൊഴില്‍ദിനം ഉറപ്പാക്കുക, തൊഴില്‍ സമയം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയ​െൻറ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തങ്കമ്മ സ്‌കറിയ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രന്‍, ടി. അനില്‍, പി. രമേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.