സാഹിത്യ വേദി സംസ്ഥാനതല ചെറുകഥ ശിൽപശാലക്ക്​ നാളെ തുടക്കം

കാഞ്ഞങ്ങാട്: നെഹ്റു കോളജ് സാഹിത്യവേദിയുടെ സംസ്ഥാനതല ചെറുകഥ 'കഥായാനം-2018' ആഗസ്റ്റ് 10,11 തീയതികളിൽ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദിയുടെ 32ാം വർഷത്തിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറോളം കഥ എഴുത്തുകാരായ വിദ്യാർഥികൾ പങ്കെടുക്കും. കഥയിൽ താൽപര്യമുള്ള സഹൃദയർക്കും ക്യാമ്പിൽ നിരീക്ഷകരായി പങ്കെടുക്കാം. കഥാകൃത്തുക്കളായ ടി.ഡി. രാമകൃഷ്ണൻ, സുസ്മേഷ് ചന്ദ്രോത്ത്, ഇന്ദുമേനോൻ, ഫ്രാൻസിസ് െനറോണ, സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ്, ഇ.പി. രാജഗോപാലൻ, പി.വി. ഷാജികുമാർ, കെ.വി. പ്രവീൺ, ടി.പി. വേണുഗോപാൽ, സുറാബ്, അമ്പുരാജ്, കെ.ടി. ബാബുരാജ്, ദാമോദരൻ കുളപ്പുറം, കെ.എൻ. പ്രശാന്ത്, പ്രകാശൻ മടിക്കൈ, ത്യാഗരാജൻ ചാളകടവ്, ഉപേന്ദ്രൻ മടിക്കൈ, പി. കൃഷ്ണദാസ്, ശിൽപ ചന്ദ്രൻ തുടങ്ങിയവർ ക്യാമ്പിൽ പെങ്കടുക്കും. സമാപന സമ്മേളനം ടി.ഡി. രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കഥാകൃത്തിന് സമാപന സമ്മേളനത്തിൽ കഥാപുരസ്‌കാരം നൽകും. കഥയെഴുത്തിൽ അഞ്ചുപതിറ്റാണ്ട് പിന്നിട്ട, എഴുപതിലെത്തിയ വടക്കി​െൻറ വീര്യമുള്ള കൃതികളെഴുതിയ സുബൈദയെ (അബൂബക്കർ നീലേശ്വരം) സമാപന സമ്മേളനത്തിൽ സാഹിത്യവേദി ആദരിക്കും. സുബൈദയുടെ സാഹിത്യ സംഭാവനകൾ ചർച്ച ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.