ക്ഷേത്രത്തിൽ​ കുട്ടിയുടെ ആഭരണം മോഷ്​ടിച്ചയാൾ അറസ്​റ്റിൽ

തളിപ്പറമ്പ്: ചോറൂണിന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തിയ കുട്ടിയുടെ കാലിലണിഞ്ഞ സ്വർണത്തള കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം കരിക്കോട് സ്വദേശി മുതിരവിളയിൽ ബി. ബാബുവിനെയാണ് (61) തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്.ഐ കെ. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ഇയാൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽെവച്ച് കൈമുറിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി രക്ഷപ്പെടാനും ശ്രമിച്ചു. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ചാല സ്വദേശി പി. ഗിരികുമാറി​െൻറ മകളുടെ അരപ്പവ​െൻറ കാൽത്തളയാണ് ഇയാൾ കവർന്നത്. ഗിരികുമാറി​െൻറ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ക്ഷേത്രത്തിലെ നിരീക്ഷണ കാമറകൾ പരിശോധിച്ച് പ്രതിയുടെ ദൃശ്യം ശേഖരിച്ചിരുന്നു. അവധി ദിനത്തിലും തിരക്കുള്ള ഞായറാഴ്ചകളിലും ഇയാൾ ക്ഷേത്രത്തിൽ ആളുകളുടെ സമീപത്ത് സംശയകരമായ രീതിയിൽ നിൽക്കുന്നത് കണ്ടിരുന്നു. ക്ഷേത്രപരിസരത്ത് മഫ്തിയിൽ പൊലീസിനെ നിർത്തി തന്ത്രപൂർവം ഇയാളെ പിടികൂടുകയായിരുന്നു. ബാബുവിനെ 2008ൽ ഗുരുവായൂരിൽ പോക്കറ്റടിച്ചതിന് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ വാറൻറ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.