ബൈക്കിൽനിന്നുവീണ് ചുമട്ടുതൊഴിലാളി മരിച്ചു

വളപട്ടണം: ദേശീയപാതയിൽ വളപട്ടണം പാലത്തിന് മുകളിൽ ബൈക്കിൽനിന്ന് വീണ് ചുമട്ട് തൊഴിലാളി മരിച്ചു. അഴീക്കോട് ചാലിൽ കളത്തിൽ കാവിന് സമീപത്തെ നരിക്കുട്ടി ഹൗസിൽ നരിക്കുട്ടി ബാബുവാണ് (41) ബുധനാഴ്ച പുലർച്ച 5.30ഓടെ മരിച്ചത്. പരേതനായ നരിക്കുട്ടി പത്മനാഭ​െൻറയും ചന്ദ്രികയുടെയും മകനാണ്. കണ്ണൂർ നഗരത്തിലെ ചുമട്ട് തൊഴിലാളിയായ ബാബു പാപ്പിനിശ്ശേരിയിലെ ഗോഡൗണിലെ സാധനങ്ങൾ ഇറക്കുന്നതിനാണ് പുലർച്ച വീട്ടിൽനിന്ന് പുറപ്പെട്ടത്. റോഡിൽ വീണ് കിടക്കുന്ന വിവരമറിഞ്ഞെത്തിയ വളപട്ടണം പൊലീസ് കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടത്തി ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം അഴീക്കോട് കൊഴക്കീൽ സമുദായ ശ്‌മശാനത്തിൽ സംസ്കരിച്ചു. എതിരെ വന്ന വാഹനമിടിച്ച് തെറിച്ചു വീണപ്പോൾ തലക്കുപറ്റിയ ഗുരുതര പരിക്കാണ് മരണകാരണമെന്നും ഇടിച്ച വാഹനം നിർത്താതെ പോയതാണോ എന്നും സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഭാര്യ: പി.പി. സുനില. മക്കൾ: ഷാരോൺ, ഷമൽ, ഷായൂൽ. സഹോദരങ്ങൾ: ശ്രീജ, ഷാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.