മംഗളൂരു: മയക്കുമരുന്ന് കേസുകളിൽ പ്രതികളായ വിദേശികൾ വിസ കാലാവധി കഴിഞ്ഞിട്ടും കർണാടകയിൽ സസുഖം വാഴുന്നു. കേസ് തീർപ്പാവാൻ അഞ്ചുവർഷം വരെ സമയമെടുക്കുന്നതാണ് കാരണം. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ 20,000 വിദേശികളുണ്ടെന്നാണ് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിലെ കണക്ക്. ഇതിൽ 1076 പേർ വിസ കാലാവധി കഴിഞ്ഞവരാണ്. എന്നാൽ, യഥാർഥ കണക്ക് ഇതിലും കൂടുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ഹ്രസ്വകാല, ബിസിനസ്, ടൂറിസ്റ്റ് വിസകളിലെത്തുന്നവർ എഫ്.ആർ.ആർ.ഒ രജിസ്ട്രേഷൻ നടത്താറില്ല. മയക്കുമരുന്ന് കടത്ത്, വിൽപന കേസുകളിൽ പ്രതികളാവുന്നവരിൽ ഈ വിഭാഗക്കാരുമുണ്ട്. പൊലീസ് കേസെടുത്താൽ ഇവരെ ജാമ്യത്തിൽ വിടുകയാണ് ചെയ്യുക. കേസ് അവസാനിക്കുന്നതുവരെ അവർ ഇവിടെയുണ്ടാവേണ്ടത് അനിവാര്യമായതിനാൽ വിസ കാലാവധി തീർന്നാലും തുടരുന്നു. മൂന്നു മുതൽ അഞ്ചുവർഷംവരെ ഈ ഇളവ് ലഭിച്ചവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.