കുട്ടികളുടെ കവിതാ പതിപ്പുമായി മുരിങ്ങേരി യു.പി സ്കൂൾ

അഞ്ചരക്കണ്ടി: കുട്ടികളുടെ കവിതാ പതിപ്പുമായി വീണ്ടും മുരിങ്ങേരി യു.പി സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് സ്കൂളിലെ അമ്പതോളം കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്തിയ പുസ്തകം ഇറക്കുന്നത്. നേരത്തെ ജാലകം, മൊട്ടുകൾ എന്നീ പേരുകളിൽ മലയാളം കവിതാ പതിപ്പും അന്നദ എന്ന പേരിൽ അറബിക് കവിതാ പതിപ്പും പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികളെ അധികവായനയിൽ ആകൃഷ്ടരാക്കുന്നതി​െൻറ ഭാഗമായി തണൽ എന്ന പേരിൽ ബഹുവർണ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കവിതാ പതിപ്പ് ഇറക്കുന്നത്. സ്വന്തം വിദ്യാലയത്തിലെ കുട്ടികളുടെ രചനകൾ വായിക്കാൻ കൂടുതൽ താൽപര്യം കാണിക്കുമെന്ന കണ്ടെത്തലാണ്‌ ഇത്തരം പുസ്തകം ഇറക്കാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാരംഗം കോഒാഡിനേറ്റർ സി.പി. അശ്റഫ് പറഞ്ഞു. ക്ലാസ് തലത്തിൽ നടത്തിയ ശിൽപശാലകളിലൂടെയാണ് കുട്ടികളുടെ രചനകൾ പിറവിയെടുത്തത്. ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പതിപ്പി​െൻറ പ്രകാശനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.