ഹിരോഷിമദിനം ആചരിച്ചു

മേൽപറമ്പ്: കീഴൂർ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു. മദർ പി.ടി.എ വൈസ് ചെയർപേഴ്സൻ സന്ധ്യ അജേഷ് വെള്ളരിപ്രാവിനെ പറത്തി ഹിരോഷിമ-നാഗസാക്കി ദിനാചരണ പരിപാടികൾക്ക് തുടക്കമിട്ടു. ഹിരോഷിമ ദിനത്തി​െൻറ ദുരന്തസ്മരണ ഓർമിപ്പിച്ച് പ്രഥമാധ്യാപകൻ നാരായണൻ മാസ്റ്റർ സംസാരിച്ചു. കുട്ടികൾ പ്ലാക്കാഡുകളുമേന്തി യുദ്ധവിരുദ്ധ മുദ്രാഗീതങ്ങൾ ഏറ്റുചൊല്ലി. ഏഴാം ക്ലാസിലെ കുട്ടികളുടെ ശാന്തി ഗീതാലാപനവും വിഡിയോ പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.