ആനുകൂല്യം നേടിയെടുക്കാൻ സമ്മർദ ശക്തിയാവണം -വെള്ളാപ്പള്ളി

കണ്ണൂർ: ഭരണക്കാരിൽ ശക്തമായ സ്വാധീനവും ഇടപെടലും നടത്തി അർഹമായ ആനുകൂല്യം നേടിയെടുക്കാൻ സമുദായ സ്നേഹികൾ മുന്നോട്ടുവരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണ്ണൂർ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങൾ സമ്മർദശക്തിയായി പ്രവർത്തിച്ച് മാറിമാറി വരുന്ന സർക്കാറുകളിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കുമ്പോൾ തങ്ങളുടെ സമുദായം നോക്കി നിൽക്കുകയാണ്. ഈഴവ, തീയ വിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ പരിഹരിച്ചാൽ മാത്രമേ പ്രബുദ്ധമായ തലമുറയെ സൃഷ്ടിക്കാനാവൂ. സ്കൂളുകളും കോളജുകളും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേടിയെടുത്താൽ മാത്രമേ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ജില്ലകളിൽ കോളജുകളും മറ്റും സമുദായത്തിന് ലഭിച്ചപ്പോൾ മലബാർ മേഖലയിൽ ആവശ്യത്തിന് കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാൻ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കുമാരനാശാൻ ലൈബ്രറി സമുച്ചയത്തി​െൻറയും ഡോ. പൽപ്പു കമ്പ്യൂട്ടർ സ​െൻററി​െൻറയും ഉദ്ഘാടനം വെള്ളാപ്പള്ളി നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് ഡയറക്ടർ പ്രീതി നടേശൻ, പ്രിൻസിപ്പൽ പ്രഫ. പി.എൻ. സത്യനാഥൻ, പി.എം. രവീന്ദ്രൻ, എം.ആർ. ഷാജി, വി.പി. ദാസൻ, ഡോ. കെ. അജയൻ, കെ.പി. പവിത്രൻ, സുരേന്ദ്രൻ താടി, പി.സി. രഘുറാം, ഡോ. ശിവദാസൻ തിരുമംഗലത്ത്, കെ.പി. സീന, പി.എൻ. ബാബു, പി.പി. ജയകുമാർ, ഡോ. സി. ജനാർദനൻ, കെ.വി. അജി, എം.കെ. വിനോദ്, പ്രഫ. കെ.വി. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.