പ്ലാസ്​റ്റിക് രഹിത അടുക്കള-കാൻസർ വിമുക്ത ഗ്രാമം പദ്ധതി പ്രവർത്തനം തുടങ്ങി

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് രഹിത അടുക്കള-കാൻസർ വിമുക്ത ഗ്രാമം പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെറുവാഞ്ചേരി കർഷക-കർഷക തൊഴിലാളി ക്ഷേമ സഹകരണ സംഘം, മലബാർ കാൻസർ സ​െൻറർ, ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നാലു വാർഡുകളിലുള്ള 2000ത്തോളം വീടുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയായി. രണ്ടാംഘട്ടമായി കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുള്ള അടുക്കള സർവേയാണ് നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഷോർട്ട് ഫിലിമി​െൻറ സ്വിച്ച് ഓൺ ശനിയാഴ്ച നടക്കും. പ്ലാസ്റ്റിക്കിനെതിരെ ബദൽ സംവിധാനമൊരുക്കിയുള്ള വിപണനമേളയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പന്യോടൻ ചന്ദ്രൻ, റോബർട്ട് വെള്ളാംവള്ളി, കെ.കെ. പവിത്രൻ, ഉച്ചമ്പള്ളി രവി, കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.