പെരിങ്ങത്തൂർ: എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്, ഗൈഡ് യൂനിറ്റ് നിർമിച്ച രണ്ടാമത്തെ വീടിെൻറ താക്കോൽദാനം നടന്നു. കൂടില്ലാത്തവർക്ക് കൂടൊരുക്കാം എന്ന പദ്ധതിയുടെ ഭാഗമായാണ് പൂർവ വിദ്യാർഥിനിക്ക് വീട് സൗജന്യമായി നിർമിച്ചു നൽകിയത്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മുൻ നാഷനൽ ഡയറക്ടർ ഡോ. കെ. സുകുമാര താക്കോൽദാനം നിർവഹിച്ചു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല അധ്യക്ഷത വഹിച്ചു. ഹരിത ഭവനത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും അവർ നിർവഹിച്ചു. രാഷ്ട്രപതിയുടെ അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും ഉപഹാര വിതരണവും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമീഷണർ പ്രഫ. ഇ.യു. രാജൻ നിർവഹിച്ചു. പാനൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എ. നാസർ, കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എ.പി. രമേശൻ, സ്കൂൾ മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ, സ്കൂൾ പി.ടി.എ പ്രസിഡൻറ് ടി.കെ. ഹനീഫ, പ്രിൻസിപ്പൽ ഇൻചാർജ് സിദ്ദീഖ്, എ.എസ്.ഒ സി.പി. പ്രശാന്ത്, െഡപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി. ഷീല, സ്റ്റാഫ് സെക്രട്ടറി റഫീഖ് കാരക്കണ്ടി, എൻ. സൂപ്പി, അബ്ദുല്ല കണ്ടോത്ത്, ജില്ല സെക്രട്ടറി പി. ബിജോയ്, മുൻ ഡി.ടി.സി.പി വിനോദ്, ബി. ശബരീനാഥ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എൻ. പത്മനാഭൻ സ്വാഗതവും കെ.ടി.കെ. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.