പയ്യന്നൂർ: പരിയാരം ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്. ഇരുകാലുകള്‍ക്കും മാരക പരിക്കേറ്റ ലോറിഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരനെയും (30) പരിക്കേറ്റ മറ്റുള്ളവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 6.15ന് കെ.കെ.എന്‍ പരിയാരം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍ 15 8212 കെ.എസ്.ആർ.ടി.സി ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടി.എന്‍ 40 ജെ 2964 ലോറിയുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പില്‍നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ബസ് യാത്രക്കാരായ അമ്മാനപ്പാറയിലെ വലിയവീട്ടില്‍ മോഹനന്‍ (49), ഏച്ചൂരിലെ കണിച്ചാങ്കണ്ടി സി. ശരത് (30), കടന്നപ്പള്ളിയിലെ പിലാക്കൂല്‍ വര്‍ഷ (18), കടന്നപ്പള്ളി സഫ ഹൗസില്‍ സി.പി. സുഹറ (48), വിളയാങ്കോട്ടെ വെള്ളക്കുടിയന്‍ ആര്യ കൃഷ്ണന്‍ (20), കടന്നപ്പള്ളി ചിറ്റന്നൂരിലെ താഴത്തേടത്ത് ടി. സുരേന്ദ്രൻ (43), കോറോം മുതിയലത്തെ നെല്ലിയോടന്‍ ദാമോദരൻ(69), കടന്നപ്പള്ളിയിലെ പുതിയവീട്ടില്‍ ബി. വിശ്വനാഥൻ (54), കീഴാറ്റൂര്‍ ചൈത്രം ഹൗസില്‍ എ. വേണുഗോപാലൻ (55), ചുഴലിയിലെ മാരത്താന്‍ കുമാരന്‍ (70), ചെറുപുഴ കോഴിച്ചാലിലെ വെള്ളോറവീട്ടില്‍ അജിത്ത് (19), ഏഴിലോട്ടെ വയലപ്ര ഹൗസില്‍ വി. വിജയന്‍ (53), എരമം നോര്‍ത്തിലെ നീലഞ്ചേരി വീട്ടില്‍ എൻ.വി. നാരായണന്‍ (58), കടന്നപ്പള്ളി ചന്തപ്പുരയിലെ തച്ചര്‍വയല്‍ ഹൗസില്‍ ടി. ലക്ഷ്മണൻ (49), ഏമ്പേറ്റ് ഐ.ആർ.സി കോളനിയിലെ മെര്‍ലിന്‍ (61), പിലാത്തറ പുണര്‍തം വീട്ടില്‍ ആതിര രവീന്ദ്രന്‍ (23), തിരുവനന്തപുരം ടി.കെ.ഡി റോഡ് ഐശ്വര്യലൈനില്‍ തായമ്പത്ത് ടി. രാമചന്ദ്രന്‍ (69), ലോറി ക്ലീനര്‍ തമിഴ്‌നാട് തേനി സ്വദേശി ഇരുളപ്പന്‍ ഗണേശൻ (38) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഡ്രൈവറൊഴികെ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറിലേറെ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.