കുട്ടനാടി​െൻറ കണ്ണീരൊപ്പാൻ മേലാങ്കോ​െട്ട കുട്ടികൾ

കാഞ്ഞങ്ങാട്: തോരാത്ത പേമാരിയിൽ കണ്ണീർ വാർക്കുന്ന കുട്ടനാട്ടുകാരുടെ കണ്ണീരൊപ്പാൻ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ കൂട്ടുകാർ. മഴക്കെടുതിയിൽ പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ട കൈനകരി കുട്ടമംഗലം ഗവ. എൽ.പി സ്കൂളിലെ എല്ലാ കുട്ടികൾക്കും നോട്ടുപുസ്തകങ്ങളും പഠനോപകരണങ്ങളും മേലാങ്കോട്ട് സ്കൂളിൽനിന്ന് അയച്ചുകൊടുത്ത് വിദ്യാർഥികൾ മാതൃകയായി. പഠനോപകരണങ്ങൾ തിങ്കളാഴ്ച കുട്ടനാട്ടിലെ കുട്ടമംഗലം സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. 125 വർഷം പഴക്കമുള്ള വിദ്യാലയം മഴക്കെടുതിയിൽനിന്ന് ഇപ്പോഴും മോചിതമായിട്ടില്ല. കെട്ടിടത്തി​െൻറ കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിയ സ്കൂളിലേക്ക് അധ്യാപകർക്ക് പോലും എത്തിച്ചേരാൻ കഴിയുന്നില്ല. കിലോമീറ്ററുകൾക്കപ്പുറമുള്ള തൊട്ടടുത്ത സ്കൂളിലെത്തിയാണ് കുട്ടികൾ പഠിക്കുന്നത്. കാലവർഷക്കെടുതിയിൽ വീട്ടുപകരണങ്ങളോടൊപ്പം കുട്ടികളുടെ പുസ്തകങ്ങളും മറ്റും നഷ്ടപ്പെട്ട വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ കുട്ടികൾ സ്വന്തമായി വീടുകൾ കയറി പണം ശേഖരിച്ചു. ജില്ല ക്വിസ് അസോസിയേഷൻ പടുവളം സി.ആർ.സിയിൽ നടത്തിയ ജില്ലതല ഫുട്ബാൾ ക്വിസിൽ സമ്മാനം നേടിയ ശ്രീനന്ദൻ കെ. രാജും രാമു ജയനും തങ്ങളുടെ കാഷ് അവാർഡുകൾ 'കുട്ടനാടി​െൻറ കണ്ണീരൊപ്പാൻ മേലാങ്കോട്ട്' പദ്ധതിക്ക് നൽകി. പിരിഞ്ഞു കിട്ടിയ 15000ത്തോളം രൂപക്ക് പുസ്തകങ്ങൾ, ക്രയോൺ, പെൻസിൽ, ഡ്രോയിങ് ബുക്ക്, സ്കെച്ച് പെൻ എന്നിവ വാങ്ങി. കെ.എസ്.ആർ.ടി.സി കൊറിയർ വഴി കുട്ടമംഗലം വാർഡ് മെംബർ ബി.കെ. വിനോദിന് പുസ്തകങ്ങളും പഠനോപകരണങ്ങളും എത്തിച്ചു. തിങ്കളാഴ്ച കുട്ടമംഗലം സ്കൂൾ വിദ്യാർഥികൾക്ക് ഇവ വിതരണം ചെയ്യുമെന്ന് പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.