പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി മാലിന്യപ്ലാൻറിൽനിന്നുള്ള മലിനജലം രാമന്തളി ജനവാസകേന്ദ്രത്തിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ നടപടി. രാമന്തളി മാലിന്യവിരുദ്ധസമരം നയിച്ച ജന ആരോഗ്യസംരക്ഷണ സമിതിയുമായി നേവൽ അധികൃതർ ഉണ്ടാക്കിയ പ്ലാൻറ് വികേന്ദ്രീകരണ കരാർവ്യവസ്ഥകൾ നടപ്പാക്കാൻ പുതിയ പ്ലാൻറുകൾക്കുള്ള സ്ഥലം കണ്ടെത്തി. രാമന്തളി പഞ്ചായത്ത്-റവന്യൂ അധികൃതരുമായും ജന ആരോഗ്യസംരക്ഷണ സമിതി കൺവീനറുമായും നേവൽ അധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് പ്ലാൻറ് വികേന്ദ്രീകരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി അംഗീകാരം നൽകിയത്. ജനവാസകേന്ദ്രത്തിൽനിന്ന് ഏറെദൂരം മാറിയാണ് പുതിയസ്ഥലങ്ങൾ കണ്ടെത്തിയത്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിെൻറ അനുമതി ലഭിച്ച 0.6 എം.എൽ.ഡി, 0.3 എം.എൽ.ഡി സംഭരണശേഷിയുള്ള രണ്ടു പ്ലാൻറുകൾ നിർമിക്കാനുള്ള സ്ഥലമാണ് കണ്ടെത്തിയത്. ഒപ്പം, പുതുതായി നിർമിക്കാൻ പദ്ധതിയുള്ള 0.3 എം.എൽ.ഡി, 0.1 എം.എൽ.ഡി സംഭരണ ശേഷിയുള്ള രണ്ടു പ്ലാൻറുകൾ നിർമിക്കുന്ന സ്ഥലവും പ്രതിനിധിസംഘം കണ്ടെത്തി അനുമതിനൽകി. നേവൽ ഓഫിസേഴ്സ് െറസിഡൻഷ്യൽ ഏരിയയിൽ ആണ് 0.6 എം.എൽ.ഡി സംഭരണശേഷിയുള്ള പ്ലാൻറ് നിർമിക്കുക. കാഡറ്റുകളുടെ താമസസ്ഥലമായ സ്ക്വാഡ്രൻ കേന്ദ്രീകരിച്ച് 0.3 എം.എൽ.ഡി പ്ലാൻറിനും അനുമതിലഭിച്ചു. ഇതിൽ 0.6െൻറ പദ്ധതിയുടെ ടെൻഡർനടപടി പൂർത്തിയായി. 0.3േൻറത് ഉടൻ ടെൻഡർ ചെയ്യും. ഈ രണ്ടു പ്ലാൻറുകളും നടപ്പാക്കുന്നതോടെ നിലവിലെ പ്ലാൻറിൽനിന്നുള്ള മാലിന്യപ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകും. മാലിന്യവിരുദ്ധസമരം നയിച്ച ജന ആരോഗ്യസംരക്ഷണ സമിതി സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതിന് മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു മാലിന്യപ്ലാൻറ് വികേന്ദ്രീകരണം. മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിച്ചാൽ നിലവിലെ പ്ലാൻറ് നിർജീവമാക്കുകയും മാലിന്യപ്രശ്നത്തിന് പരിഹാരമാകുകയും ചെയ്യും. ചർച്ചയിൽ നാവിക അക്കാദമി കമാൻഡിങ് ഓഫിസർ കമലേഷ്കുമാർ, ചീഫ് എൻജിനീയർ അമൻ വസിഷ്ഠ, രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ, വില്ലേജ് ഓഫിസർ സുധീർ കുമാർ, ജന ആരോഗ്യ സംരക്ഷണ സമിതി കൺവീനർ കെ.പി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.