പ്രായമേ, പരീക്ഷേ തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല

പൊയിനാച്ചി: അക്ഷരങ്ങൾ അന്യമായിരുന്ന ഒരു കാലത്തി​െൻറ പ്രതിനിധികളായി തോൽക്കാൻ മനസ്സില്ലാത്ത നിശ്ചയദാർഢ്യവുമായി പ്രായം മറന്ന് അവരെത്തി, അക്ഷരങ്ങളെ തൊട്ടറിയാൻ. പരിപൂർണ സാക്ഷരത ലക്ഷ്യമിട്ട് സാക്ഷരത മിഷൻ നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി പറമ്പ് തുടർവിദ്യാകേന്ദ്രത്തിൽ നടന്ന അക്ഷരോത്സവത്തിൽ പതിനഞ്ചോളം പേരാണ് പരീക്ഷയെഴുതിയത്. ഓരോ വാർഡിലെയും നിരക്ഷരരെ കണ്ടെത്തി അക്ഷരവെളിച്ചം നൽകുന്ന പദ്ധതിയാണ് അക്ഷരലക്ഷം. ആദ്യ ഘട്ടത്തിൽ ഒരു പഞ്ചായത്തിൽ ഒരു വാർഡാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. രണ്ടാം ഘട്ടത്തിൽ മുഴുവൻ വാർഡുകളിലും പദ്ധതി വ്യാപിപ്പിക്കും. പറമ്പ് തുടർവിദ്യാകേന്ദ്രത്തിൽ നടന്ന അക്ഷരലക്ഷം പരിപാടി പഞ്ചായത്തംഗം സുകുമാരൻ ആലിങ്കാൽ ഉദ്ഘാടനം ചെയ്തു. ജില്ല സാക്ഷരത സമിതി അംഗം രാജൻ കെ. പൊയിനാച്ചി, രാഘവൻ വലിയവീട്, പ്രേരക് തങ്കമണി ചെറുകര എന്നിവർ നേതൃത്വം നൽകി. സാക്ഷരത മിഷൻ ജില്ല കോഒാഡിനേറ്റർ ഷാജു ജോൺ, അസി. കോഒാഡിനേറ്റർ പി.പി. സിറാജ്, കെ.വി. രാഘവൻ എന്നിവർ അക്ഷരോത്സവത്തി​െൻറ ഭാഗമായി തുടർവിദ്യാകേന്ദ്രം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.