കണ്ണൂർ: കോൺഗ്രസ് പാർട്ടിയുടെയും പോഷകസംഘടനയുടെയും വിവിധതലങ്ങളിൽ സംഘടനാഭാരവാഹിത്വം വഹിക്കുന്ന നേതാക്കൾക്കെതിരെ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിച്ചതായി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല ആസ്ഥാനമന്ദിരത്തിെൻറ സമീപത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും സംഘടനാമര്യാദകൾ ലംഘിച്ച് സഭ്യേതരമായി പ്രവർത്തിക്കുകയും ചെയ്തതിന് അഴീക്കോട് ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷറഫുദ്ദീൻ കാട്ടാമ്പള്ളിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാപരമായ വലിയ ഉത്തരവാദിത്തങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിെക്ക പാർട്ടിയുടെ അന്തസ്സിന് കോട്ടംവരുത്തുന്ന രീതിയിൽ പെരുമാറിയതിന് കണ്ണൂർ പാർലമെൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് റിജിൽ മാക്കുറ്റിക്കും എളയാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സുധീഷ് മുണ്ടേരിക്കും വിശദീകരണ നോട്ടീസ് നൽകാനും നവമാധ്യമങ്ങളിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പാർട്ടിക്ക് അവമതിപ്പുളവാക്കുന്നതരത്തിൽ പ്രവർത്തനം നടത്തിയതിന് ഡി.സി.സി സെക്രട്ടറി എം.കെ. മോഹനന് വിശദീകരണ നോട്ടീസ് നൽകാനും തീരുമാനിച്ചതായി പാച്ചേനി അറിയിച്ചു. പ്രസ്തുത വിഷയത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. മാർട്ടിൻ ജോർജിനെയും ചന്ദ്രൻ തില്ലങ്കേരിയെയും ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.