കണ്ണൂർ: അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ട് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്ന് കെ.എൻ.എം ജില്ല കമ്മിറ്റി. ഇസ്‌ലാഹി കോംപ്ലക്സിൽ ചേർന്ന യോഗം ജില്ല ചെയർമാൻ പി.കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. കൺവീനർ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. പ്രഫ. അബ്ദുൽ ഖയ്യൂം പുന്നശ്ശേരി സംഘടന രേഖ അവതരിപ്പിച്ചു. ഓർഗനൈസിങ് കൺവീനർ ഇസ്ഹാഖലി കല്ലിക്കണ്ടി, യഅ്ക്കൂബ് എലാങ്കോട്, ഐ.എസ്.എം സംസ്ഥാന ജോ. സെക്രട്ടറി മഹ്മൂദ് വാരം, എം. മുനീർ, റഷീദ് ടമ്മിട്ടോൺ, അലി ശ്രീകണ്ഠപുരം, എം.പി. നിസാമുദ്ദീൻ തളിപ്പറമ്പ്, അബ്ദുസ്സലാം മൂരിയാട്, മുജാഹിദ് കൂത്തുപറമ്പ്, പി.കെ.പി. മഹ്മൂദ്, അബ്ദുറഹ്മാൻ ഉളിയിൽ, അശ്റഫ് കടവത്തൂർ, അഹമ്മദ് പരിയാരം, ഇ.കെ. സാദിഖ്, ഇസ്മായിൽ ചെറുപ്പറമ്പ്, അലി കുയ്യാലിൽ, പി.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.