ഒറ്റനികുതിയിൽ പെട്രോളിയം മേഖലയെ ഉൾപ്പെടുത്തണം -പെട്രോളിയം ഡീലേഴ്​സ്​ അസോസിയേഷൻ

കണ്ണൂർ: വില ഏകീകരിച്ച് പെട്രോളിയം മേഖലയെ ഒറ്റനികുതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വ്യാപാര സുസ്ഥിരത ഉറപ്പുവരുത്താതെ കേരളത്തിൽ 900 പെട്രോൾ പമ്പുകൾ ആരംഭിക്കാനുള്ള ഒായിൽ കമ്പനികളുടെ നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. പയ്യന്നൂരിൽ ആരംഭിക്കാനിരിക്കുന്ന ഇന്ധന സംഭരണ ശാലക്കെതിരെ പരിസരവാസികളിൽനിന്ന് ഉയർന്ന തടസ്സങ്ങൾ നീക്കിക്കിട്ടാനാവശ്യമായ അവബോധം ജനങ്ങളിൽ ഉണ്ടാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.പി. ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ, ബി.എം.എസ് ജില്ല പ്രസിഡൻറ്, എം. വേണുഗോപാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പെട്രോളിയം വ്യാപാര മേഖലയിൽ 25 വർഷം പിന്നിട്ട ഡീലർമാരെ സംസ്ഥാന പ്രസിഡൻറ് ആദരിച്ചു. ഭാരവാഹികൾ: എ.വി. ബാലകൃഷ്ണൻ (പ്രസി.), കെ.വി. രാമചന്ദ്രൻ (സെക്ര.), കെ.വി. സുധൻ (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.