മട്ടന്നൂര്‍: ആര്‍.എസ്.എസിെൻറയും ബി.ജെ.പിയുടെയും കേരളവിരുദ്ധതയാണ് കീഴാറ്റൂര്‍ ബൈപാസിെൻറ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിെൻറ നിലപാടിലൂടെ മനസ്സിലാകുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍. സി.പി.എം നേതാക്കളായിരുന്ന പി.പി. ഗോവിന്ദന്‍, എന്‍. മുകുന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ ചരമവാര്‍ഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തില്‍ കേരളം വന്‍ പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ കേന്ദ്രമന്ത്രി നേരിട്ടിടപെട്ടാണ് കീഴാറ്റൂര്‍ ബൈപാസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഏരിയ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പി. പുരുഷോത്തമന്‍, കെ. ഭാസ്‌കരന്‍, കെ.സി. മനോജ്, വി.കെ. സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.