ഇരിട്ടി: കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ഒമ്പതിന് കര്‍ഷക സംഘം നടത്തുന്ന ധർണയോടനുബന്ധിച്ചുള്ള തെക്കന്‍ മേഖല വാഹന പ്രചാരണ ജാഥക്ക് കാക്കയങ്ങാട്ട് സ്വീകരണം നല്‍കി. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെയും സാധാരണക്കാരെയും വഞ്ചിക്കുകയാണെന്നും കേരളത്തിെൻറ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാനുള്ള നടപടിയുമായാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കര്‍ഷക സംഘം ജില്ല സെക്രട്ടറി വത്സന്‍ പനോളി പറഞ്ഞു. കെ. ഉണ്ണികൃഷ്ണന്‍, എന്‍. സനോജ്, എ.വി. ബാലന്‍, കെ. ശ്രീധരന്‍, അഡ്വ. കെ.ജെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.