പേരാവൂർ: മുക്കുപണ്ടം പണയപ്പെടുത്തി ഒരു കോടിയോളം രൂപ തട്ടിയെന്നപരാതിയിൽ പേരാവൂർ പുതുശ്ശേരി സ്വദേശി യുവാവിനെ കസ്റ്റഡിയിലെടുത്തു. പുതുശ്ശേരി സ്വദേശി എടപ്പാറ അഷറഫിനെയാണ് (അച്ചാപ്പി-28) പേരാവൂർ എസ്.ഐ കെ.വി. സ്മിതേഷ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ജില്ല സഹകരണ ബാങ്ക് പേരാവൂർ ശാഖ, പെരുന്തോടിയിലെ ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഇരിട്ടി പബ്ലിക് സർവൻറ്സ് കോഓപറേറ്റിവ് സൊസൈറ്റി പേരാവൂർ ശാഖ, പേരാവൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളായ ജോസ്‌കോ ഫിനാൻസ്, പ്രീമിയർ ഫിനാൻസ്, പേരാവൂർ ഫിനാൻസ്, എ.ബി.സി ഫിനാൻസ്, ഗായത്രി ഫിനാൻസ്, ഗോൾഡൻ ഫിനാൻസ് തുടങ്ങി ഇരുപതിലധികം സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി അഷറഫ് പണം തട്ടിയതായി പൊലീസ് പറയുന്നു. ഏതാനും അബ്കാരി കേസുകളിലും ഉൾപ്പെട്ടയാളാണ് അഷറഫ്. പേരാവൂർ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് മുക്കുപണ്ടക്കേസിൽ തുമ്പായത്. ഇതിെൻറ അടിസ്ഥാനത്തിൽ പേരാവൂർ കോഓപറേറ്റിവ് അർബൻ ബാങ്കിൽ നടത്തിയ അന്വേഷണം അഷറഫിൽ എത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൂടുതൽ കേസുകൾ പുറത്തായത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.