വിദ്യാർഥി യൂനിയൻ ഉദ്ഘാടനം

ചൊക്ലി: എം.ടി.എം വാഫി കോളജ് കണ്ണൂർ സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ അബ്ദുറസാഖ് വാഫി ഫൈസി അധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ അംഗത്വം കോളജ് ലീഡർ ത്വാഹ കോയ തങ്ങൾക്ക് നൽകി അബ്ദുറസാഖ് വാഫി വിതരണോദ്ഘാടനം ചെയ്തു. യൂനിയൻ ഉദ്ഘാടനത്തി​െൻറ ഭാഗമായി സയൻസ് ക്ലബിന് കീഴിൽ 'ഫൈൻറ് ദി ടാലൻറ്' മെഗാ ക്വിസ് മത്സരവും ഫൈൻ ആർട്സ് വിഭാഗത്തി​െൻറ കീഴിൽ തർത്തീൽ ഖുർആൻ പാരായണ മത്സരം, ഇൻറർവ്യൂ മത്സരം എന്നിവയും നടന്നു. മാനേജിങ് ട്രസ്റ്റി എം. അബ്ദുന്നാസർ ഹാജി, നൗഫൽ മൗലവി എലങ്കമൽ, അഹ്മദ് ബഷീർ വാഫി, മുഹമ്മദലി വാഫി, ഹാഷിം വാഫി, മുബാറക് വാഫി എന്നിവർ സംസാരിച്ചു. സെക്രട്ടറി ജനറൽ സുഫൈദ് തൂണേരി സ്വാഗതവും സി.എച്ച്. അനീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.