ജീവകാരുണ്യത്തിന്​ നിരത്തിലിറങ്ങി ബസ്​

ചൊക്ലി: ഇരുവൃക്കയും തകരാറിലായ ചൊക്ലി കവിയൂരിലെ കാട്ടിൽ വിജേഷ് രാജി​െൻറ ചികിത്സക്ക് പണം സ്വരൂപിക്കാൻ തലശ്ശേരി-തൊട്ടിൽപാലം റൂട്ടിലോടുന്ന ആരാധന ബസ് നിരത്തിലിറങ്ങി. വേതനംപറ്റാതെ ബസ് ജീവനക്കാരും ജീവകാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം ചൊക്ലി എസ്.ഐ പി.സി. സഞ്ജയ് കുമാർ നിർവഹിച്ചു. വി.പി. ഷിനോജ് അധ്യക്ഷത വഹിച്ചു. ഷമേജ് ഒതയോത്ത്, അസ്ലം മെഡിനോവ, കെ. ശരത്ത്, പി. അഭിരാം, എൻ.കെ. ഹേമന്ദ്, കെ. അഖിൽ, എം. പ്രഭാകരൻ, കെ. അതുൽ എന്നിവർ സംസാരിച്ചു. യാത്രയിൽ ലഭിച്ച 27,994 രൂപ ബസ് ഉടമയായ കുനിയിൽ അശോകൻ, ചികിത്സാസഹായ കമ്മിറ്റി അധികൃതർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.