മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിലെ 1988-90 ബാച്ച് സഹപാഠികളുടെ കൂട്ടായ്മയായ 'അകമലർ-88'െൻറ രണ്ടാം കോളജിൽ നടന്നു. ചെയർമാൻ സജിത്ത് നാരായണെൻറ നേതൃത്വത്തിൽ കോളജിൽ നിർമിച്ച താമരക്കുളവും മലർവാടിയും പ്രിൻസിപ്പൽ പി.എ.ജെ. ആരോഗ്യസാമിക്കും അലങ്കാര മത്സ്യ അക്വേറിയം കോളജ് അലുമ്നി അസോസിയേഷൻ സെക്രട്ടറി പി.പി. വിനോദിനും കൈമാറി. കോളജ് കാമ്പസ് ഹരിതവത്കരിക്കുന്നതിെൻറ ഭാഗമായി 'എെൻറ മരം' പദ്ധതി കോളജിലെ ഹിന്ദി അധ്യാപിക കെ. ചന്ദ്രിക മാവ് നട്ട് ഉദ്ഘാടനം ചെയ്തു. കെ.എം. രാധാകൃഷ്ണൻ, പി. സുചിത്ര, നൗഫൽ കേളോത്ത്, സമീർ ചാലക്കര, വി. പ്രസാദ്, അജിത്ത് വളവിൽ, എ.സി. മുരളീധരൻ, ലിയാർ പറമ്പത്ത്, അബ്ദുൽ ബാസിത്, നിതീഷ് എന്നിവർ നേതൃത്വം നൽകി. ഡോക്യുമെൻററി സീഡി, സുവനീർ പ്രകാശനവും നടന്നു. പൂർവ വിദ്യാർഥി പ്രകാശ് കാണിയും സംഘവും ചെണ്ടമേളം അവതരിപ്പിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി. തൊഴിൽരഹിതരായ പൂർവ വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ സഹകരണത്തോടെ ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതിക്കും കൂട്ടായ്മ രൂപംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.