കൂത്തുപറമ്പ്: ഓൾ കേരള തുള്ളൽ ആർട്ടിസ്റ്റ് അസോസിയേഷൻ (എ.കെ.ടി.ടി.എ) ഉത്തരമേഖല സമ്മേളനം ക്ഷേത്രകല അക്കാദമി ചെയർമാൻ സി.എച്ച്. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കലാമണ്ഡലം മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉത്തരകേരളത്തിലെ തുള്ളൽ ആചാര്യന്മാരെ ചെറുതാഴം ചന്ദ്രൻ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് കലാമണ്ഡലം നിഖിൽ, പ്രഭാകരൻ പുന്നശ്ശേരി, വിനോദ് നരോത്ത്, ടി.ടി. മോഹനൻ, കെ. ഗീത തുടങ്ങിയവർ സംസാരിച്ചു. വിവിധമേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.