മഴക്കാല കൃഷി

കൂത്തുപറമ്പ്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മഴക്കാല പച്ചക്കറി കൃഷിക്ക് മാങ്ങാട്ടിടം പഞ്ചായത്തിലെ വട്ടിപ്രം സുധീഷ് നഗറിൽ തുടക്കമായി. തരിശായ ഒരേക്കറോളം സ്ഥലത്താണ് വട്ടിപ്രം സുധീഷ് നഗർ ഇ.കെ. നായനാർ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ജൈവകൃഷി തുടങ്ങിയത്. മുളക്, പയർ, വെണ്ട, തക്കാളി, വഴുതിന എന്നിവയടക്കമുള്ള വിളകളാണ് കൃഷി െചയ്യുന്നത്. മാങ്ങാട്ടിടം കൃഷിഭവനാണ് കൃഷിക്ക് ആവശ്യമായ സഹായം നൽകിയത്. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത നടീലുത്സവം ഉദ്ഘടനം ചെയ്തു. പഞ്ചായത്തംഗം സി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ആർ. സന്തോഷ്, വി.ഇ.ഒ വിപിൻദാസ്, പി. അനീഷ്, പി. സനോജ്, സി. സജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.