വളപട്ടണം: 'അക്രമരാഷ്്ട്രീയത്തോട് വിസമ്മതിക്കുക നവജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാനതലത്തിൽ നടത്തുന്ന അംഗത്വ കാമ്പയിെൻറ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ നടന്ന കൺവെൻഷൻ വളപട്ടണം സ്പോർട്സ് കൗൺസിൽ ഹാളിൽ സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഫൈസൽ മാടായി അധ്യക്ഷത വഹിച്ചു. അംഗത്വവിതരണം ജംഷീൽ അബൂബക്കർ നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി.പി. ഇല്യാസ്, സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ, കെ.പി. മഷ്ഹൂദ്, വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡൻറ് എൻ.എം. കോയ, സാജിദ് ചേലേരി, കെ.കെ. നാജിയ, മുർതസ ശമീം എന്നിവർ സംസാരിച്ചു. ഷിനാസ്, സിനാൻ നാസർ, മഹറൂഫ്, ജാബിദ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.