ചാലാട് മണലിലെ രാജീവ് ഭവനുനേരെ അക്രമം

ചാലാട്: മണലിലെ കോൺഗ്രസ് ഒാഫിസ് പ്രവർത്തിക്കുന്ന രാജീവ് ഭവനുനേരെ അക്രമം. വൈകീട്ട് നാലരയോടെയാണ് സംഭവം. ഏതാനും പ്രവർത്തകർ ഒാഫിസിനകത്ത് ടി.വി കണ്ടിരിക്കുേമ്പാൾ പത്തോളം വരുന്ന ഡി.വൈ.എഫ്.െഎ പ്രവർത്തകരാണ് അക്രമം നടത്തിയെതന്ന് പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉമേഷ് കരിയാങ്കണ്ടി പറഞ്ഞു. ഒാഫിസിനകത്തെ ഫർണിച്ചറുകൾ അടിച്ചുതകർത്തിട്ടുണ്ട്. ഷഹനാസ് എന്ന പ്രവർത്തകന് മർദനമേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ടൗൺ പൊലീസിൽ പരാതി നൽകി. മണലിലെ കോൺഗ്രസ് ഒാഫിസിൽ അക്രമം നടത്തിയ ഡി.വൈ.എഫ്.െഎ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അക്രമത്തിനിരയായ കോൺഗ്രസ് ഒാഫിസ് അദ്ദേഹം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.