താലൂക്ക്​ തല വായന മത്സരം

കണ്ണൂർ: ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ വായന മത്സരത്തി​െൻറ താലൂക്ക്തലം വിവിധ കേന്ദ്രങ്ങളിൽ നടന്നു. ജില്ലതല ഉദ്ഘാടനം കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൽ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു നിർവഹിച്ചു. കണ്ണൂർ താലൂക്ക് സെക്രട്ടറി ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എം. മോഹനൻ, എ. പങ്കജാക്ഷൻ, കമല സുധാകരൻ, പി. ധർമൻ, പ്രഭാകരൻ തായാട്ട് എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എം. ബാലൻ സ്വാഗതവും ജോ. സെക്രട്ടറി എ. ശ്രീധരൻ നന്ദിയും പറഞ്ഞു. ഇരിട്ടിയിൽ കീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂളിൽ താലൂക്ക് പ്രസിഡൻറ് പി.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. മനോജ്കുമാർ പഴശ്ശി അധ്യക്ഷത വഹിച്ചു. വി. സാവിത്രി, എ.കെ. രവീന്ദ്രൻ, കെ. രഘു എന്നിവർ സംസാരിച്ചു. വി.കെ. േപ്രമരാജൻ സ്വാഗതം പറഞ്ഞു. തലശ്ശേരി ചിറക്കര ഹയർസെക്കൻഡറി സ്കൂളിൽ താലൂക്ക് പ്രസിഡൻറ് കെ.പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കെ. ശിവദാസൻ, കെ.പി. ശിവരാമകൃഷ്ണൻ, വി.കെ. ബാലൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് അക്കിപ്പറമ്പ് യു.പി സ്കൂളിൽ പ്രധാനാധ്യാപകൻ എം.ആർ. മിനി ബാബു ഉദ്ഘാടനം ചെയ്തു. വൈക്കത്ത് നാരായണൻ അധ്യക്ഷത വഹിച്ചു. ഇ.കെ. അജിത്ത്കുമാർ, പി.സി. ബാലകൃഷ്ണൻ, വി.സി. അരവിന്ദാക്ഷൻ, കെ. രാമചന്ദ്രൻ, ടി.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ. വാസു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.