കേരള ബാങ്ക്​ രൂപവത്​കരണത്തിൽനിന്ന്​ സർക്കാർ പിന്മാറണം -കേരള സഹകരണ ഫെഡ​േറഷൻ

കണ്ണൂർ: കേരള ബാങ്ക് രൂപവത്കരണ നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള സഹകരണ ഫെഡറേഷൻ നാലാം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എഫ്.ആർ.ഡി.െഎ ബില്ലിലെ ശിപാർശകൾ പിൻവലിക്കുക, ജില്ല സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിപ്പിക്കുക, പലവക സഹകരണ സംഘങ്ങൾക്ക് അപെക്സ് ഫെഡറേഷൻ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കണ്ണൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.എ. അജീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് മാണിക്കര ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. എ.കെ. ബാലകൃഷ്ണൻ, എം. ലക്ഷ്മണൻ, എൻ.സി. സുമോദ്, കാഞ്ചന മാച്ചേരി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് 'കേരള ബാങ്കും പ്രാഥമിക സംഘങ്ങളും' വിഷയത്തിൽ കണ്ണൂർ െഎ.സി.എം ഫാക്കൽറ്റി സി.എൻ. ബാബു ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.