യാത്രയയപ്പും അനുമോദനവും

കണ്ണൂർ: കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷൻ (കെ.ജി.ഡി.എ) ജോൺസൺ സ്മാരക കാഷ് അവാർഡ് ദാനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് പവിത്രൻ പൊരുന്നൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ മിർ മുഹമ്മദലി ഉദ്ഘാടനംചെയ്തു. വയനാട് സ്പെഷൽ ബ്രാഞ്ച് എ.എസ്.െഎ ജെയിംസ് പാത്തിക്കുന്നേൽ മുഖ്യാതിഥിയായി. സർവിസിൽനിന്ന് വിരമിച്ച സി.എം. വിജയൻ, ടി. ഗോപാലൻ, ജറാൾഡ് വിൻസൻറ് എന്നിവർക്ക് യാത്രയയപ്പ് നൽകി. നാരായണൻ കുഞ്ഞിക്കണ്ണോത്ത്, കെ.പി. സദാനന്ദൻ, ഇ.പി. അബ്ദുല്ല, പി.സി. റഫീഖ്, പി. വിനിൽകുമാർ, വി.എ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. ബിജു സ്വാഗതവും എൻ. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.