ഡി.വൈ.എഫ്.ഐ നേതാവിെൻറ ഓട്ടോ കത്തിച്ച കേസിലെ പ്രതികൾ പിടിയിൽ

പേരാവൂര്‍: പേരാവൂരിൽ ഡി.വൈ.എഫ്.ഐ നേതാവി​െൻറ ഓട്ടോ കത്തിച്ച സംഭവത്തിലെ പ്രതികൾ പിടിയിലായി. മുക്കുപണ്ട പണയതട്ടിപ്പ് കേസിലെ പ്രതി അച്ചാപ്പി എന്ന അഷറഫിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഓട്ടോ കത്തിച്ച കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. 2017 ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഡി.വൈ.എഫ്.ഐ പേരാവൂര്‍ മേഖലാ ട്രഷററും സി.ഐ.ടി.യു (ഓട്ടോ) യൂനിയന്‍ പേരാവൂര്‍ യൂനിറ്റ് സെക്രട്ടറിയുമായ കെ. റഹീമി​െൻറ ഓട്ടോയാണ് കത്തിച്ചത്. അഷറഫിനെ കൂടാതെ ഈരായിക്കൊല്ലി സ്വദേശികളായ മോഹനന്‍, രാംജിത്ത്, മുരിങ്ങോടിയിലെ സുധീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വ്യക്തിവൈരാഗ്യമാണ് ഓട്ടോ കത്തിക്കാനിടയായതെന്ന് പൊലീസ് പറയുന്നു. ഓട്ടോയുടെ സമീപത്തുണ്ടായിരുന്ന കാറിനും വീടിനും തീപിടിത്തത്തില്‍ നാശമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.