കീഴാറ്റൂർ: പുതിയ നീക്കത്തിൽ പ്രതിസന്ധിയും കടമ്പകളുമേറെ

കണ്ണൂർ: ത്രീഡി നോട്ടിഫിക്കേഷൻ ഇറങ്ങിയ ഒരു വിഷയത്തിൽ സ്ഥലമെടുപ്പ് നടപടി നിർത്തി വെച്ച് വീണ്ടും പരിശോധന നടത്തുമെന്ന് കേന്ദ്രം വയൽക്കിളികൾക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കുന്നതിന് പ്രതിസന്ധിയും കടമ്പകളും ഒേട്ടറെ. കീഴാറ്റൂരുമായി ബന്ധമുള്ള റോഡ് വികസനത്തി​െൻറ മറ്റെല്ലാ സബ്ഡിവിഷനുകളിലും ടെൻഡർ ഉറപ്പിക്കൽ നടപടി വരെ പുരോഗമിച്ചിരിക്കേയാണ് പുതിയ വിവാദം വീണ്ടും പുകമറയായി തീർന്നത്. ഇത് രാഷ്ട്രീയമായി വാശി കൂർപ്പിച്ചതി​െൻറ പരിണിതി കൂടിയാണെന്ന നിലയിൽ ഭരണനേതൃത്വത്തിനിടയിൽ സി.പി.എം ജില്ല നേതൃത്വത്തിനെതിരെ മുറുമുറുപ്പ് വളർന്നു. ജോൺ തോമസ് അധ്യക്ഷനായ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ, ഭൂഗർഭ ജലത്തി​െൻറ സ്രോതസ്സ് തകർക്കുന്നതിനിടയാക്കുന്ന വയൽ നികത്തലാണ് അലൈൻമ​െൻറിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, വയൽ കുറുകെ നികത്തുന്നതിനുപകരം അരിക്ചേർന്ന് കൂടുതൽ വയൽ നിലനിർത്തുന്ന നിലയിൽ അലൈൻമ​െൻറ് മാറ്റാമെന്നും നിർദേശിക്കപ്പെട്ടു. അതിന് ശേഷമാണ് നേരത്തെ നിർദേശിച്ച അലൈൻമ​െൻറ് അനുസരിച്ച് സ്ഥലമെടുപ്പ് തുടരാൻ ജൂലൈ 13ന് കേന്ദ്ര ട്രാൻസ്പോർട്ട് ദേശീയപാത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൗ വിജ്ഞാപനം റദ്ദ് ചെയ്യാനുള്ള നീക്കമാണ് ഡൽഹിയിലെ ചർച്ചക്ക് ശേഷമുള്ള തീരുമാനമെന്ന നിലയിൽ നടക്കുന്നത്. വയൽ നികത്തുന്നത് കീഴാറ്റുരിലെ ഭൂഗർഭ ജലസ്രോതസ്സ് തകർക്കുന്നതാവുമെന്ന കാര്യത്തിൽ സമിതികൾക്ക് ഏകാഭിപ്രായമാണ്. വയൽ ഒഴിവാക്കുക എന്ന നിർദേശം നടപ്പിലാവുേമ്പാഴാവെട്ട കൂടുതൽ വീടുകൾ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന മറുവശം കൂടി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കീഴാറ്റൂരിനെ ഒഴിവാക്കി കുറ്റിക്കോൽ, പ്ലാത്തോട്ടം, കുപ്പം വഴി അലൈൻമ​െൻറ് ഉണ്ടായിരുന്നു. കരഭൂമി ഏറെയുള്ള ഇൗ മേഖലയിൽ 116 വീടുകളും നാല് വ്യാപാര സ്ഥാപനങ്ങളും പൊളിക്കണം. നിർദിഷ്ട കീഴാറ്റൂർ അലൈൻമ​െൻറിൽ ആവെട്ട 30 വീടുകളും നാല് വ്യാപാര സ്ഥാപനങ്ങളും നാല് ഷെഡുകളുമാണ് പൊളിക്കേണ്ടത്. ഇത് രണ്ടുമല്ലാത്ത ബദൽ മാർഗമെന്ന നിലയിൽ തളിപ്പറമ്പ് നഗരത്തിലൂടെ പത്ത് മീറ്റർ വീതിയിൽ ഫ്ലൈഒാവർ ബ്രിഡ്ജ് രണ്ടര കിലോമീറ്റർ നീളത്തിൽ പണിതാൽ തീരുന്നതാണ് പ്രശ്നമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സർവേയിലും ചൂണ്ടിക്കാട്ടി. വീടുകൾ പൊളിയുന്ന മാർഗമാണോ വയൽ നികത്തുന്ന വഴിയാണോ നല്ലത് എന്ന നിലയിൽ പുതിയ സാഹചര്യത്തിൽ ഭരണാനുകൂല വൃത്തങ്ങൾ കീഴാറ്റൂർ വയൽ ചിത്രത്തെ പോസ്റ്ററാക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. വെള്ളച്ചിച്ചാൽ വഴി പുതിയ അലൈൻമ​െൻറ് ആവാമെന്ന നിലയിൽ വയൽക്കിളികളും പുതിയ നിർദേശം രൂപപ്പെടുത്തിയിട്ടുണ്ട്. െവള്ളച്ചിച്ചാൽ വഴിയാവുേമ്പാൾ കീഴാറ്റൂർ വയൽ പൂർണമായും ഒഴിവാകും. പക്ഷേ, വീടുകൾ ചിലതുണ്ട്. അതാവെട്ട വയൽക്കിളികൾക്കെതിരെ രംഗത്തുവന്ന ചില പ്രാദേശിക പ്രവർത്തകരുടെ കുടുംബങ്ങളും ഉൾപ്പെടും. ബി.ജെ.പിയിലും കോൺഗ്രസിലും തന്നെ ഒരു വിഭാഗത്തിന് കീഴാറ്റൂർ അലൈൻമ​െൻറ് മാറ്റുന്നതിനോട് താൽപര്യമില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വമാണ് വയൽക്കിളികളെ വീണ്ടും പ്രലോഭിപ്പിച്ച് ഡൽഹിക്ക് കൊണ്ടുപോയത്. എന്നാൽ, പ്രാദേശിക ബി.ജെ.പി നേതൃത്വമാവെട്ട കീഴാറ്റൂർ അലൈൻമ​െൻറ് തന്നെ നടപ്പിലാവെട്ട എന്ന് ചിന്തിക്കുന്നവരാണ്. കലങ്ങിമറിഞ്ഞ ഇത്തരമൊരു അന്തരീക്ഷത്തിലാണ് വീണ്ടുമൊരു പരിശോധനയും അലൈൻമ​െൻറ് പുതുക്കലും ബൈപാസ് പദ്ധതിക്ക് കീറാമുട്ടിയായി തീർന്നിരിക്കുന്നത്. സി.കെ.എ. ജബ്ബാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.