കാസർകോട്: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) കേരളത്തിന് അനുവദിക്കാതിരിക്കുന്നത് 2012ലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഭേദഗതി ബില്ലിന് എതിരെന്ന് വിലയിരുത്തൽ. 1956ൽ ഡൽഹിയിൽ മാത്രം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പാസാക്കിയ ബില്ലാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആക്ട് 1956. 58 വർഷക്കാലം എയിംസ് പോലൊരു സ്വയംഭരണ സ്ഥാപനം ഡൽഹിയിൽ മാത്രം ഒതുങ്ങിയത് ഇൗ ബില്ലിെൻറ അടിസ്ഥാനത്തിലാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ, മികച്ച ചികിത്സകൾ രാജ്യവ്യാപകമാക്കാൻ വേണ്ടിയാണ് 2012ൽ എയിംസ് ബില്ലിൽ ഭേദഗതി വരുത്തിയത്. എല്ലാ സംസ്ഥാനത്തും എയിംസ് എന്നതാണ് ഭേദഗതിയുടെ അന്തസ്സത്ത. 2012ൽ മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ബിഹാർ, ഛത്തിസ്ഗഢ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചു. 2014ൽ അരുൺ െജയ്റ്റ്ലി ധനമന്ത്രിയായിരിക്കെ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രയിലെ വിദർഭ, ഉത്തർപ്രദേശിലെ പൂർവാഞ്ചൽ, മഹാരാഷ്ട്രയിലെ നാഗ്പൂർ, ഉത്തർപ്രദേശിലെ ഗോരക്പൂർ എന്നിവിടങ്ങളിൽ എയിംസ് അനുവദിച്ചു. 2015 ഫെബ്രുവരി 28ന് അഞ്ച് എയിംസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിെൻറ കൂടെയാണ് കേരളത്തെ പരിഗണിച്ചതെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് അനുവദിച്ചത്. 2017 ഫെബ്രുവരിയിൽ രണ്ട് എയിംസുകൾ ഝാർഖണ്ഡിലും ഗുജറാത്തിലും അനുവദിച്ചു. പിന്നാലെ തെലങ്കാനയിലും എയിംസ് അനുവദിച്ചു. സഖ്യകക്ഷികളുടെ താൽപര്യം, പാർട്ടി താൽപര്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ബി.ജെ.പി എയിംസിനുവേണ്ടി പരിഗണിക്കുന്നത്. ഇപ്പോൾ ശശി തരൂരിെൻറ ചോദ്യത്തിന് മറുപടിയായാണ് കേരളത്തിന് എയിംസ് ഇല്ലെന്ന് പറഞ്ഞിരിക്കുന്നത്. 21 എയിംസുകൾ രാജ്യത്തുണ്ട്. കേരളത്തിെൻറ കുറ്റമായി കേന്ദ്രം കാണുന്ന സ്ഥല നിർണയം വേഗത്തിലാക്കിയാൽ എയിംസ് അനുവദിക്കാതിരിക്കാൻ കഴിയില്ല എന്നാണ് വിലയിരുത്തൽ. രവീന്ദ്രൻ രാവണേശ്വരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.