ഇനി കടൽക്കാറ്റേറ്റ്​ ശരീരം സംരക്ഷിക്കാം

കണ്ണൂർ: കടൽക്കാറ്റേറ്റ് വ്യായാമം ചെയ്യാം; സൗജന്യമായി ശരീരസൗന്ദര്യം സംരക്ഷിക്കാം. പയ്യാമ്പലത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതി​െൻറ ഭാഗമായും വ്യായാമത്തി​െൻറ പ്രാധാന്യം വിളിച്ചോതിക്കൊണ്ടുമാണ് പയ്യാമ്പലം ബീച്ചിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഒാപൺ ജിമ്മും റോക്ക് ക്ലൈംബും സ്ഥാപിച്ചത്. വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് കലക്ടർ മിർ മുഹമ്മദലി മുൻകൈയെടുത്താണ് 26.5 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി ആരംഭിച്ചത്. ലെഗ് സ്ട്രച്ച്, ബാർ ക്ലൈംബർ, പാരലൽ ബാർ, പുഷ്അപ് ബാർ, പുൾഅപ് ബാർ, സിറ്റ് അപ് ബെഞ്ച്, വെയിറ്റ് ലിഫ്റ്റ്, എക്സർസൈക്കിൾ, അബ്ഡോമിനൽ ബോർഡ്, തായ്ച്ചി സ്പിന്നർ എന്നിവയാണ് ഒാപൺ ജിമ്മിൽ സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് റോക്ക് ക്ലൈംബും സജ്ജീകരിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കെ.എം. ഷാജി എം.എൽ.എ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അസി. കലക്ടർ അർജുൻ പാണ്ഡ്യൻ, കൗൺസിലർ ഒ. രാധ എന്നിവർ സംസാരിച്ചു. ഡി.ടി.പി.സി ചെയർമാൻ മിർ മുഹമ്മദലി സ്വാഗതവും സെക്രട്ടറി ജിതീഷ് ജോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.