വാഹന പണിമുടക്ക്​: പ്രചാരണജാഥ ആറിന്​

കണ്ണൂര്‍: ഗതാഗതമേഖലയെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന ഭേദഗതിനിയമം നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും വാഹന ഉടമകളും ആഗസ്റ്റ് ഏഴിന് വാഹന വ്യവസായ പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് രാത്രി 12 മുതല്‍ ഏഴിന് രാത്രി 12 വരെയാണ് പണിമുടക്ക്. ഇതി​െൻറ മുന്നോടിയായി ആറിന് രണ്ട് വാഹനങ്ങൾ ജില്ലയിലെ വ്യവസായകേന്ദ്രങ്ങളിലും ബഹുജന കേന്ദ്രങ്ങളിലും പ്രചാരണം നടത്തും. ആറിന് വൈകീട്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും വാഹന പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രകടനം നടത്തും. ഏഴിന് പ്രധാന പട്ടണപ്രദേശങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പ്രകടനം നടക്കും. വാര്‍ത്തസമ്മേളനത്തിൽ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ. ജയരാജൻ, ചെയര്‍മാന്‍ എം.വി. വത്സലൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് താവം ബാലകൃഷ്ണൻ, ഐ.എന്‍.ടി.യു.സി നേതാവ് എം.കെ. രാജീവന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.