കണ്ണൂർ: ഹയർസെക്കൻഡറി മേഖലയെ ഡി.പി.െഎയിൽ ലയിപ്പിക്കുന്നതിനെതിരെ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിെൻറ ഭാഗമായി ഫെഡറേഷൻ ഒാഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റ് പടിക്കൽ ഹയർസെക്കൻഡറി സംരക്ഷണസദസ്സ് നടത്തി. ഹയർ സെക്കൻഡറിയും വൊക്കേഷനൽ ഹയർസെക്കൻഡറിയും പൊതുവിദ്യാഭ്യാസവും ലയിപ്പിച്ച് ഹയർസെക്കൻഡറി മേഖലയുെട കാര്യക്ഷമതയും ഗുണനിലവാരവും തകർക്കുന്ന വികലമായ പരിഷ്കരണത്തിൽനിന്ന് സർക്കാർ പിന്മാറുക, സ്ഥലമാറ്റത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ക്ലർക്ക്-പ്യൂൺ തസ്തികകൾ അനുവദിക്കുക, ജൂനിയർ അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിക്കുക, പ്രഫ. ലബ്ബ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്തു. എഫ്.എച്ച്.എസ്.ടി.എ ജില്ല ചെയർമാൻ ടി.കെ. അശോകന്‍ അധ്യക്ഷതവഹിച്ചു. എം. ഷാജര്‍ഖാന്‍, എം. രാധാകൃഷ്ണന്‍, എസ്. അജിത്കുമാര്‍, എ.സി. മനോജ്, പി.കെ. ഷിഹാബുദ്ദീൻ, ഇ. അബ്ദുൽസലാം, മുഹമ്മദ് ഹനീഫ, എം.എം. ബെന്നി, എം.പി. വത്സല, എ.കെ. അബ്ദുൽലത്തീഫ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.