എ.കെ. എസ്​.ടി.യു മാർച്ച്​

കണ്ണൂർ: ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാറി​െൻറ പ്രതിലോമകരമായ വിദ്യാഭ്യാസനയങ്ങളെ ചെറുക്കുക, ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം നടപ്പാക്കുക, അനാദായകരമെന്ന വേർതിരിവില്ലാതെ അധ്യാപകനിയമനങ്ങൾക്ക് അംഗീകാരം നൽകുക, പ്രീ പ്രൈമറി അധ്യാപകർക്ക് ന്യായമായ വേതനം നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലെ ഏകപക്ഷീയ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. സംസ്ഥാന പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് എം. സജീവൻ അധ്യക്ഷതവഹിച്ചു. സി.പി. സന്തോഷ്കുമാർ, ബി.ജി. ധനഞ്ജയൻ, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, എം. മഹേഷ്കുമാർ, വി. രാധാകൃഷ്ണൻ, കെ. രാജീവൻ, പി.കെ. സബിത്ത്, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.