കണ്ണൂർ: പുതിയ റേഷൻ കാർഡിനുള്ള ഓൺലൈൻ അപേക്ഷ ഉൾപ്പെടെ റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ആഗസ്റ്റ് ആറു മുതൽ ജില്ലയിലെ 222 അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിക്കും. ഇതിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഒരുക്കി. പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ, നിലവിലുള്ള റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ കൂട്ടിച്ചേർക്കൽ, തിരുത്തൽ, മറ്റൊരു താലൂക്കിൽനിന്ന് കാർഡ് ട്രാൻസ്ഫർ ചെയ്യൽ, മരിച്ച അംഗങ്ങളെ കാർഡിൽനിന്ന് ഒഴിവാക്കൽ എന്നിവക്കുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓൺലൈനായി സമർപ്പിക്കാം. ഓരോ അപേക്ഷക്കുമുള്ള പ്രത്യേക ആപ്ലിക്കേഷൻ നമ്പർ കൃത്യമായി സൂക്ഷിക്കണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.