ചെറുപുഴ: സി. കൃഷ്ണന്‍ എം.എൽ.എയുടെ ചെറുപുഴ പഞ്ചായത്തുതല പരാതിപരിഹാര അദാലത്ത് ജെ.എം.യു.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്തുതലത്തില്‍ ലഭിച്ച 124 പരാതികൾ പരിഹരിക്കാനാണ് അദാലത്ത് സംഘടിപ്പിച്ചത്. സി. കൃഷ്ണന്‍ എം.എൽ.എ അദാലത്ത് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ജാന്‍സി ജോണ്‍സൺ, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് മുള്ളന്‍മട, പഞ്ചായത്തംഗങ്ങളായ ഡെന്നി കാവാലം, കെ.കെ. ജോയി, വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജെൻറ നേതൃത്വത്തില്‍ തിരുമേനി, പുളിങ്ങോം, വയക്കര വില്ലേജ് ഓഫിസര്‍മാർ, പഞ്ചായത്ത് സെക്രട്ടറി ലാലി മാണി തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.