പയ്യന്നൂര്‍: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് പ്രതിഷേധ ദിനവും പ്രകടനവും കലക്ടേററ്റ് ധർണയും നടത്തും. ഇതുസംബന്ധിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തില്‍ ചേർന്ന യോഗം ജില്ല പ്രസിഡൻറ് പി.ടി. സഗുണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഹരീഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ എ.ജെ. തോമസ്, എം.സി. ദിനേശൻ, മണ്ഡലം പ്രസിഡൻറുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.